കൊച്ചി: എളമക്കരയിൽ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപ് ജനിച്ച കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് കൊച്ചി ഡി.സി.പി. പൂങ്കുഴലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 4 ദിവസത്തിനിടെ ജനിച്ച കുട്ടികളുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആശുപത്രികളിൽ പോലീസ് നോട്ടീസ് നൽകിയിരുന്നു. ശിശുവിന്റെ മാതാപിതാക്കളെ പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഡി.സി.പി അറിയിച്ചു.