സ്റ്റണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രീശാന്ത്; ടാസ്‌ക്കിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അലറി വിളിച്ച് താരം

റിയാലിറ്റി ഷോകളില്‍ തിളങ്ങുകയാണ് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ്‌ബോസ് 12-ാം സീസണില്‍ ഫസ്റ്റ് റണ്ണറപ്പായത് ശ്രീശാന്ത് ആയിരുന്നു. ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമാണ് താരം. സ്റ്റണ്ട് പ്രമേയമാക്കിയ ഖത്രോന്‍ ഖെ ഖിലാഡി ഒന്‍പതാം സീസണിലാണ് ശ്രീശാന്ത് ഇപ്പോള്‍ പങ്കെടുക്കുന്നത്. സാഹസികത ഏറെ നിറഞ്ഞതാണ് ഷോ. ഇതിന്റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ ശ്രീശാന്തിന്റെ നിയന്ത്രണം തെറ്റിയെന്നാണ് വിവരം. പാറ്റകളുടെയും മണ്ണിരയുടെയുമൊപ്പം കിടന്നുള്ള ടാസ്‌ക്കില്‍ ആണ് ശ്രീശാന്ത് കോപിഷ്ടനായത്.

ടാസ്‌ക് തുടങ്ങുമ്പോള്‍ ശ്രീശാന്ത് വളരെ ശാന്തനായിരുന്നു. കട്ടിലില്‍ കിടക്കുന്ന പാറ്റകളെ കൃത്യമായി ബോക്‌സുകളിലേക്ക് മാറ്റുക എന്നതാണ് ദൗത്യം. ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ദേഷ്യപ്പെട്ട് ശ്രീ അലറുകയായിരുന്നു. സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ഈ റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന് ശേഷം നല്‍കിയ രണ്ടാമത്തെ ടാസ്‌കില്‍ പരാജയപ്പെട്ടതോടെ ശ്രീശാന്ത് പരിപാടിയില്‍ നിന്നും പുറത്തായെന്നും റിപ്പോര്‍ട്ട് ഉണ്ട്.

LEAVE A REPLY