തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.
കേന്ദ്ര ഏജന്‍സികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ഇനിയൊരവസരത്തില്‍ കാശ്മീരില്‍ നടന്നതു പോലെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും മുരളീധരന്‍ പറഞ്ഞു.