തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും പരിക്കേറ്റു. ഇരുവരും അറസ്റ്റ് വരിച്ചെന്നാണ് വിവരം.
സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താന്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.