ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് മാവോയിസ്റ്റ് ഭീഷണിക്കത്ത്. ചെറുവത്തൂരില്‍ നിന്ന് വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപകടമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ കാണുമെന്നും കത്തില്‍ പറയുന്നു.






















