തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയിലാണ് ഐശ്വര്യ തന്റെ മേക്കപ്പിനെ കുറിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന മേക്കപ്പ് ഉത്പന്നങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും താരം നല്‍കുന്നുണ്ട്.
സെലിബ്രിറ്റി പരിവേഷമൊന്നും ഇല്ലാതെ തന്നെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയ ഐശ്വര്യയ്ക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഇതോടെ താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.