തൊഴില്‍ രഹിതന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി വൈറല്‍

താരങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ട്രോളുകള്‍ ഏറ്റുവാങ്ങുന്നവരുമുണ്ട്. അത്തരത്തില്‍ വന്ന ഒരു ട്രോളിന് നടന്‍ അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അഭിഷേക് അടുത്തിടെ ചെയ്ത ട്വീറ്റിന് താഴെയാണ് ഒരാള്‍ കമന്റിട്ടത്. ഒരു ആശയമുണ്ടായിരിക്കുക, ലക്ഷ്യമുണ്ടായിരിക്കുക. അസാധ്യമായ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അസാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക എന്നതായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

അതിന് താഴെയാണ് ഒരാള്‍ പരിഹാസവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച സന്തോഷമായിരിക്കുന്ന ഒരാളെ നിങ്ങള്‍ എന്തുവിളിക്കും. തൊഴില്‍ രഹിതന്‍- എന്നായിരുന്നു അയാളുടെ കമന്റ്. ഇല്ല, വിയോജിക്കുന്നു, ചെയ്യുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നാണ് വിളിക്കുക എന്നായിരുന്നു അഭിഷേകിന്റെ മറുപടി.