എടക്കാട് ബറ്റാലിയന്‍ 06ലെ ഗാനം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ടക്കാട് ബറ്റാലിയന്‍ 06ലെ ഗാനരംഗമാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാ വിഷയം. ടൊവീനോ തോമസും സംയുക്തമേനോനും മത്സരിച്ച് അഭിനയിച്ച ഗാനരംഗം ചിത്രീകരിച്ചത് കോഴിക്കോട് വെച്ചാണ്. ഇപ്പോഴിതാ ഗാനത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് വൈറലാകുന്നത്. റിന്‍സ് കൂര്യന്‍ എന്ന യുവാവാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

എടക്കാട് ബറ്റാലിയന്‍ 06 എന്ന ടോവിനോ – സംയുക്ത ചിത്രത്തിന്റെ ഒന്നാം പകുതിയിലെ വിവാഹ രംഗമാണിത്, ഗാനരംഗം ആരംഭിക്കുന്നതിനു മുന്‍പുള്ള സീനില്‍ വിവാഹം ഉറപ്പിക്കുന്ന ചടങ്ങില്‍ വെച്ച് പെണ്ണിന്റെ അച്ഛന്‍ പറയുന്നുണ്ട്’ ചടങ്ങ് ഗംഭീരമാക്കണം, കാരപ്പറമ്പ് റിസോര്‍ട്ടില്‍ വെച്ച് ആണ് ഫങ്ഷന്‍’

കോഴിക്കോട് ലൊക്കേഷന്‍ ആയ സിനിമയായതിനാല്‍ തന്നെ പെട്ടെന്ന് വെറുതെ ഒരു സംശയം കാരപ്പറമ്പ് എവിടെയാണ് റിസോര്‍ട് ?…

നൃത്ത രംഗം തുടങ്ങിയപ്പോള്‍ അല്ലെ സംഗതി മനസിലായത്, റിസോര്‍ട് എന്ന പേരില്‍ സ്‌ക്രീനില്‍ കാണുന്നത് ഉമ്മന്‍ ചാണ്ടി അടച്ചു പൂട്ടാന്‍ ഇരുന്ന കാരപ്പറമ്പിലെ സര്‍ക്കാര്‍ സ്‌കൂളാണ്!.

വന്‍കിട റിസോര്‍ട്ടുകളില്‍ മാത്രം ചിത്രീകരിച്ചു കണ്ടിട്ടുള്ള ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പാവപ്പെട്ടവന്റെ പിള്ളാര് പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലേക്ക് താരങ്ങള്‍ എത്തിയപ്പോള്‍, സ്‌കൂള്‍ പൂട്ടാനൊരുങ്ങിയ അന്ന് വഴിയില്‍ നില്‍ക്കേണ്ടി വന്ന ആ കുട്ടികള്‍ക്കുണ്ടായ അഭിമാനമാണ് ഇടതു പക്ഷത്തിന്റെ കരുത്ത്.

#LeftAlternative
#ഇടതുപക്ഷം