വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്റെ ആദ്യ ഔദോഗിക സന്ദർശനം നൈജീരിയിലേക്ക്…

ന്യൂഡൽഹി : വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നൈജീരിയയിലേക്ക് പോയി. ഇന്ന് അബൂജയിൽ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മുരളീധരൻ ആഫ്രിക്കൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.മന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.

പ്രതിരോധ, വാണിജ്യ മേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. നാളെ അദ്ദേഹം ലാഗോസ് സന്ദർശിക്കുകയും അബൂജയിലെയും ലാഗോസിലെയും ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ , എൽ.എൻ.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയിൽ നിന്നാണ്.