‘വായു’ ചുഴലിക്കാറ്റ് കേരള തീരം വിടുന്നു.

‘വായു ‘ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗുജറാത്ത്‌ തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവ- ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY