ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ തെറിച്ചു വീണ് ക്ലീനര്‍ക്ക് ദരുണാന്ത്യം

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. മറാട് സ്വദേശി ഹന്‍ഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.