പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആര്‍എസ്എസ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇക്കാര്യം സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ച നടത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷാ പാലക്കാട് എത്തിയപ്പോഴാണ് കുമ്മനത്തിന്റെ കാര്യമുന്നയിച്ച് ആര്‍എസ്എസ് ചര്‍ച്ച നടത്തിയത്.
അതേസമയം കേരളത്തില്‍ ബിജെപിക്ക് അവസരം നല്‍കണമെന്ന് അമിത് ഷാ പൊതുയോഗത്തില്‍ വ്യക്തമാക്കി. കേരളത്തിലെ ബിജെപി എംപിമാരുമായി വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നല്കിയതിനേക്കാള് സഹായം എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്കി. കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതുകളയണം. കേരളത്തിലെ മുന്നണികളുടേത് ഭായ് ഭായ് കൂട്ടുകെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സ്ഥാനാര്‍ഥികളെക്കുറിച്ച് ഒരു യോഗത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു പാലക്കാട് നടന്ന പൊതുയോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഓരോ യോഗം കഴിയുമ്പോഴും ബിജെപിയില്‍ തമ്മിലടിയാണെന്ന് കുപ്രചാരണം നടത്തുന്നതായും ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.