കോട്ടയം: കോട്ടയം തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു കര്‍ഷകര്‍ ആശുപത്രിയില്‍ മരിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവല്ല വേങ്ങലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ദേഹാസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്.