തിരുവനന്തപുരം: ജനുവരി 8,9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കിനോട് അനുബന്ധിച്ച് എസ്.ബി.ഐ തിരുവനന്തപുരം സ്റ്റാച്യു ബ്രാഞ്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായവര്‍ക്ക് എതിരെ നടപടി ശക്തമാകുന്നു. ആക്രമണത്തില്‍ പങ്കാളികളായ നാല് എന്‍.ജി.ഒ യൂണിയന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തത്. പ്രശ്നം ഒതുക്കിതീര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി.
ഇതിനുപിന്നാലെ ആക്രമണത്തില്‍ പങ്കാളികളായവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.