ദംഗല്‍ നായിക സെെറയ്ക്ക് വീണ്ടും ട്രോള്‍ ആക്രമണം

ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ അഭിനയിച്ച കശ്‍മീരി നടി സൈറ വാസിമിനെതിരെ വീണ്ടും ട്രോള്‍ ആക്രമണം. സൈറയുടെ അമ്മ 2014ല്‍ ഫേസ്‍ബുക്കില്‍ ചെയ്‍ത പോസ്റ്റുകള്‍ ചികഞ്ഞെടുത്താണ് ട്വിറ്ററില്‍ താരത്തിന് ട്രോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ അനുകൂല പോസ്റ്റുകള്‍ സൈറയുടെ അമ്മ, സര്‍ക്ക വാസിം പോസ്റ്റ് ചെയ്‍തിരുന്നു. ഈ പോസ്റ്റുകളാണ് വിനയായത്. സംഗതി വൈറലായതോടെ പോസ്റ്റുകള്‍ സൈറയുടെ അമ്മ നീക്കം ചെയ്‍തു. പക്ഷേ, അപ്പോഴേക്കും ട്രോളുകള്‍ ട്വിറ്ററില്‍ നിറഞ്ഞിരുന്നു.

രാജ്യദ്രോഹികള്‍ക്ക് ബോളിവുഡ് ഇടം നല്‍കുന്നു എന്നായിരുന്നു ചിലരുടെ ആരോപണം. പാകിസ്ഥാനിലേക്ക് പോകാന്‍ ആയിരുന്നു ട്വീറ്റുകളില്‍ ചിലത്‌.  മറ്റു ചിലര്‍ ബോളിവുഡിനെ വിമര്‍ശിച്ചു.