മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റി. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം നേരത്തെ തിരുവല്ല കോടതി അംഗീകരിച്ചിരുന്നു.
കഴിഞ്ഞ മാസം 30 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവല്ല കോടതിയില്‍ ഹാജരായിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേസ് സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയത്.
2026 മെയ് മാസത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയിലായിരുന്നു നടപടി. ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് പുറമെ ഗര്ഭഛദ്രത്തിന് പ്രേരിപ്പിച്ചുവെന്നും രാഹുലിന് എതിരെ യുവതി പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.



