ബോക്‌സിങ്ങില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യ: ഏഷ്യന്‍ ഗെയിംസില്‍ 5-ാം സ്ഥാനത്ത്

ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങ്ങിലും സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 65 കിലോഗ്രാം ഫൈനലില്‍ പര്‍വീണ്‍ ഹൂഡയും പുരുഷന്മാരുടെ 80 കിലോ വിഭാഗത്തില്‍ അങ്കുഷുമാണ് സ്വര്‍ണം നേടിയത്.

ഗെയിംസിന്റെ 13-ാം ദിവസമായ ഇന്ന് ബോക്‌സിങ്ങിന് പുറമെ ഗുസ്തിയിലും ഇന്ത്യ സ്വര്‍ണം നേടി. ഇതോടെ രാജ്യത്തിന്റെ സ്വര്‍ണ മെഡല്‍ നേട്ടം 15 ആയി.