നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് വിഭാഗങ്ങൾക്ക് തപാൽ വോട്ട്

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് വിഭാഗങ്ങൾക്കായിരിക്കും തപാൽ വോട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവർ, അംഗ പരിമിതർ, ക്വാറന്റൈനിൽ ഉള്ളവർ എന്നിവർക്കായിരിക്കും തപാൽ വോട്ട് ചെയ്യാൻ സാധിക്കുക. എങ്ങനെ വോട്ട് ചെയ്യണമെന്ന് വോട്ടർക്ക് തീരുമാനിക്കാമെന്നും തപാൽ വോട്ട് നിർബന്ധമല്ലെന്നും മീണ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം ഉണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

LEAVE A REPLY