ഡിവൈഎഫ്‌ഐ പ്രതിഷേധം: മന്ത്രി ഒ.ജെ ജനീഷ് കുമാര്‍ സഞ്ചരിച്ച വാഹനത്തിന് കേടുപാട്

കണ്ണൂര്‍ തളിപ്പറമ്പില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടയില്‍ കുപ്പത്തുവെച്ചാണ് സംഭവം.

പൈലറ്റ് വാഹനം കടന്നുപോയ ഉടനെ പ്രവര്‍ത്തകര്‍ മന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേയ്ക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. വാഹനത്തിന്റെ റെയിന്‍ഗാര്‍ഡിനും ഡോര്‍ ബീഡിങ്ങിനും പ്രതിഷേധത്തിനിടെ തകരാറുകള്‍ സംഭവിച്ചു.

പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് മന്ത്രി യാത്ര തുടര്‍ന്നത്. എന്നാല്‍ പയ്യന്നൂരിലും നീലേശ്വരത്തും സമാന പ്രതിഷേധങ്ങളുണ്ടായി. മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.