സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ പേരും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് രേഖകള്‍ പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിന് പുറമെ, നിലനിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ വിവിധ പാര്‍ട്ടികളിലെ നിരവധി മുന്‍നിര നേതാക്കളുടെ വിവരങ്ങളും ലിസറ്റിലുണ്ട്.
എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നുള്ള പകര്‍പ്പ് സഹിതമാണ് ഷോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. എന്തുകൊണ്ടാണ് ലിസ്റ്റിലുള്ള നേതാക്കള്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം ഇല്ലാത്തതെന്നും ഷോണ്‍ ചോദിച്ചു. വിഷയത്തില്‍ പല നേതാക്കളോടും മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചുവെങ്കിലും ഇതുവരെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.



