അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ ജാമ്യാപേക്ഷ മുമ്പ് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ബന്ധപ്പെട്ട കേസുകളില്‍ സാധാരണ ജാമ്യം അനുവദിക്കാറുണ്ട്, ആന്റോയ്ക്ക് എതിരെ സമാന കേസുകള്‍ മുമ്പ് ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.



















