അനധികൃതമായി മദ്യം കൈവശംവെച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിയന്റെ ജാമ്യപേക്ഷ കോടതി തള്ളി ബത്തേരി ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി. ഇതോടെ ആന്റോ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റില്‍ തുടരുകയാണ് ആന്റോ.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട റെയ്ഡിന് ഇടയിലാണ് ആന്റോയുടെ വീട്ടില്‍ നിന്നും 67 ലിറ്റര്‍ മദ്യം പിടികൂടിയത്. ഇതില്‍ 12. 75 ലിറ്റര്‍ വ്യാജ മദ്യവും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എക്‌സ്‌സൈസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആന്റോയെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ എക്‌സ്‌സൈസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചതായാണ് സൂചന.



















