മുഖ്യമന്ത്രി വി.ഡി സതീശനെ പുകഴ്തി ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹി കേരള ഹൗസില്‍ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന് കോളജ് യൂണിയന് ചെയര്‍മാനായിരിക്കുമ്പോള്‍ ഞാന്‍ കോട്ടയം കലക്ടര്‍ ആയിരുന്നു. ആ സമയത്തേ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. എല്ലാ ആശംസയും നേരാനാണ് ഞാന്‍ വന്നത്. നല്ല മനുഷ്യനും നല്ല സുഹൃത്തുമാണ് അദ്ദേഹം. നല്ലത് സംഭവിക്കട്ടെ. കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്ക്കരിക്കട്ടെയെന്ന് ആശംസിക്കാന്‍ വന്നതാണ്. അദ്ദേഹം എന്റെ മുഖ്യമന്ത്രിയാണ്, എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഉണ്ടാകേണ്ട ആവശ്യമില്ല. കേരളത്തിന് വലിയ വലിയ അത്ഭുതങ്ങള്‍ അദ്ദേഹം കൊണ്ടുവരട്ടെ. നല്ല ഉദ്ദേശ്യങ്ങുള്ള മനുഷ്യനാണ്. നല്ല കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.



















