അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് തടവും പിഴയും. കോട്ടയം വിജിലന്‍സ് കോടതിയാണ് നാല് വര്‍ഷം തടവും 30.8 ലക്ഷം രൂപ പിഴയും വിധിച്ചത്.
തച്ചങ്കരിക്ക് തന്റെ വരുമാന സ്രോതസ്സിനേക്കാള്‍ 64 ലക്ഷം രൂപയുടെ അധിക സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍. ഇത് വരുമാന മാര്‍ഗങ്ങളേക്കാള്‍ 135 ശതമാനം കൂടുതലാണ്. അധിക വരുമാനത്തില്‍ തൃപ്തികരമായ വിശദീകരണമോ തെളിവോ നല്‍കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല.



















