കൊച്ചി മെട്രോയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ നിന്നും രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതായി ജില്ല കളക്ടര്‍ പ്രിയങ്ക വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തില്‍ മാത്രമേ ചോര്‍ന്ന രേഖകളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു.

കോപ്പി എടുത്ത രേഖകള്‍ മറ്റൊരു മെയിലിലേയ്ക്കുകൂടി അയക്കപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സൈബര്‍ അന്വേഷണം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായും കളക്ടര്‍ വ്യക്തമാക്കി. കുറ്റവാളികളെ കണ്ടെത്തുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.