ചെക്ക് കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കപ്പനെ അയോഗ്യനാക്കണമെന്ന് ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസയച്ചു. വിഷയത്തില്‍ സ്പീക്കറും, ചീഫ് സെക്രട്ടറിയും മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു.
മുംബൈ ബോറിവലി മജിസ്‌ടേറ്റ് കോടതിയാണ് നോട്ടീസയച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം എംഎല്‍എയെഅയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുബൈ സ്വദേശിയാണഎ ഹര്‍ജി നല്‍കിയത്. ഫഹര്‍ജി തീര്‍പ്പാക്കുന്നത് വരെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വര്‍ഷത്തെ തടവിനാണ് കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.



















