സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന സെക്രട്ടറിക്കാണ് കത്തയച്ചത്. കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീന് വ്യക്തമാക്കി.
പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കേരളം ഒപ്പിട്ടതാണെന്നും, ആയതിനാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കുന്നത്. കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.



















