ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ജയിലിലെ ശിക്ഷാകാലാവധി കഴിഞ്ഞ് മോചിതരായിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്ത തടവു പുള്ളികളുടെ പുനരധിവാസത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ‘ഹാഫ് വേ ഹോം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് ജയില്‍ വകുപ്പ് മേധാവി ശ്രീജിത്ത് ഐപിഎസ്.

സാമൂഹിക നീതിവകുപ്പും പൊലീസും ജയില്‍വകുപ്പും സംയുക്തമായി ഒരുക്കുന്ന പദ്ധതിക്ക് വലിയ പ്രതീക്ഷയാണുള്ളത്. സംഘകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കി ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുരധിവസം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

30 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതരാകുന്നവര്‍വരെ സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ മോചിതരാകുന്നവര്‍ക്ക് പൊതുസമൂഹവുമായി ഇടപെഴകുക വലിയ ബുദ്ധിമുട്ടാണെന്നിരിക്കെയാണ് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാകുന്നത്. പദ്ധതിയുടെ സംസ്ഥാനത്ത് വിവിധ ജയിലില്‍ കഴിയുന്ന 265 മാനസികരോഗികളായ തടവുകാരെയും പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.