അഞ്ചര ലക്ഷം പ്രവാസികൾ മടങ്ങിയേക്കും; രജിസ്‌ട്രേഷൻ നോർക്കയുടെ വെബ്സൈറ്റ് വഴി

കേന്ദ്രനിർദേശം ലഭിച്ചാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗ നിർദേശങ്ങൾ തയ്യാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 30 ദിവസത്തിനകം മൂന്ന് മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തിയേക്കും എന്നാണ് സർക്കാർ വിലയിരുത്തൽ. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ കൂടി മടങ്ങിയെത്തുന്ന പ്രവാസികളിൽ 9600 മുതൽ 27,600 വരെയുള്ളവർ കോവിഡ് പ്രോട്ടോകോൾ പ്രകാരം നിരീക്ഷണത്തിൽ കഴിയേണ്ടിവരും.

മടങ്ങിവരാൻ തീരുമാനിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി  നെഗറ്റീവായ പക്ഷം നോർക്ക വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നത് കേരളത്തിൽ ക്വാറന്റൈൻ  സൗകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമായിരിക്കും. വിസിറ്റിംഗ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസ കാലാവധി പൂർത്തിയാക്കിയവർ, കോഴ്സുകൾ പൂർത്തിയാക്കിയ സ്റ്റുഡൻസ് വിസയിൽ ഉള്ളവർ, ജയിൽ മോചിതരായവർ, മറ്റുള്ളവർ എന്നീ ക്രമത്തിലായിരിക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മുൻഗണന നൽകുക.

സൈറ്റ് നിർമ്മാണ ഘട്ടത്തിൽ ആണ്. മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു.

LEAVE A REPLY