മോഹന്‍ലാല്‍ ചിത്രം ‘അതിമനോഹരത്തിന്’ ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതിയില്ല

മോഹന്‍ലാലിന്റെ പുതുചിത്രം ‘അതിമനോഹരത്തിന്’ ശബരിമലയില്‍ നല്‍കിയിരുന്ന അനുമതി നിഷേധിച്ച് വനംവകുപ്പ്. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ക്ഷേത്രം ഉള്‍പ്പെടുന്നഭാഗം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാലാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷന്‍ ഭാഗത്ത് ഷൂട്ടിങിന് അനുമതിയുണ്ട്. അവിടങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് ശബരിമലയില്‍ ഷൂട്ടിങ് നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഫോട്ടോഗ്രഫി നിരോധിത മേഖലയില്‍ സിനിമ ഷൂട്ടിങിന് അനുമതി നല്‍കിയ നടപടിക്ക് എതിരെ ഭക്തരുടെ ഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.