ജന്ദര്‍ മന്തറിലെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്കിയ കേക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ന് രാവിലെയാണ് അക്കൗണ്ട് അപ്രതീക്ഷമായത്. അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി എക്സ് പ്ലാറ്റ്ഫോമിലൂടെ സിജെപി അറിയിച്ചു.
‘സിജെപിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ നീക്കം ചെയ്യപ്പെട്ടു. സിജെപിയെ എതിര്‍ക്കുന്നവര്‍ ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തു എന്നത് എന്തൊരു നാണക്കേടാണ്. ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവൃത്തികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഭയപ്പെടില്ല.’ -സിജെപി എക്സില്‍ കുറിച്ചു.



















