80-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ദേശിയപതാക ഉയര്‍ത്തി.
ആഘോഷ ചടങ്ങില്‍ നിന്നും വന്ദേമാതര ആലാപനം ഒഴിവാക്കിയിരുന്നു. ചടങ്ങില്‍ വ്യോമസേന ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടി ശ്രദ്ധേയമായി.
വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.



















