രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍നിന്ന് 11 പേര്‍ അര്‍ഹരായി

80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായവരില്‍ കേരളത്തില്‍നിന്ന് പതിനൊന്നുപേര്‍ അര്‍ഹരായി. മെഡലുകള്‍ നാളെ സമ്മാനിക്കും.

വിജിലന്‍സ് എസ് പി എസ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍. ഐജി രാജ്പാല്‍ മീണ, എസ് പി ബിനു രാമകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം എന്നിവര്‍ക്ക് പുറമെ, ഫയര്‍ഫോഴ്സില്‍ രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജയില്‍ സര്‍വീസില്‍ നിന്ന് സുനില്‍ കുമാര്‍, മോഹന്‍ ദാസ്, ഡിവൈഎസ്പി ആര്‍ രവികുമാര്‍, എസ് പി ഉജ്ജ്വല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ജ്യോതിഷ് കുമാര്‍ എസ് എല്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരും രാഷ്ട്രപതിയുടെ മെഡലിനര്‍ഹരായി. അതേസമയം, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിനെ എതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.