കൊച്ചി മെട്രോയില്‍ തൊഴിലവസരം: ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം

കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റെഗുലര്‍/ ഡെപ്യൂട്ടേഷന്‍/ റീ എംപ്ലോയ്‌മെന്റ് നിയമനമാണ് ഉള്ളത്. അവസാന തീയതി 27-08-2026.

മാനേജര്‍ (ഫിനാന്‍സ്): ഒരു ഒഴിവ്. യോഗ്യത: 60% മാര്‍ക്കോടെ സി.എ/സി.എം.എ/എം.ബി.എയും ഏഴു വര്‍ഷ പ്രവൃത്തി പരിചയവും. ശമ്പളം: 60000 – 180000. ഉയര്‍ന്ന പ്രായം 40.

ജനറല്‍ മാനേജര്‍: 2 ഒഴിവ് (ഓപ്പറേഷന്‍സ് & മെയിന്റനന്‍സ്-1, സിഗ്‌നലിംഗ് & ടെലികോം-1). യോഗ്യത: ഓപ്പറേഷന്‍സ് & മെയിന്റനന്‍സ് വിഭാഗത്തില്‍ ഏതെങ്കിലും എന്‍ജിനിയറിംഗ് ബ്രാഞ്ചില്‍ ബി.ഇ/ ബി.ടെക്. സിഗ്‌നല്‍ & ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക്. പ്രവൃത്തി പരിചയവും വേണം. ശമ്പളം: 120000- 280000. ഉയര്‍ന്ന പ്രായം 55.

എച്ച്.ആര്‍ (എക്‌സിക്യുട്ടീവ്/അസി. എക്‌സിക്യുട്ടീവ്): രണ്ട് ഒഴിവ്. യോഗ്യത: 60 % മാര്‍ക്കോടെ എച്ച്.ആര്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ/ തത്തുല്യം. പ്രവൃത്തി പരിചയം വേണം. ശമ്പളം: എക്‌സിക്യുട്ടീവ് (40000 – 140000), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (30000- 120000). ഉയര്‍ന്ന പ്രായം: എക്‌സിക്യുട്ടീവ്- 32, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ്- 30.

ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ (റീ എംപ്ലോയ്‌മെന്റ്): ഒരു ഒഴിവ്. ശമ്പളം: 90000 രൂപ. പ്രായം: 56- 62.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റ്: www.kochimetro.org/careers