ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ഗൗരവമുള്ളതാണ്. പ്രതികള്‍ ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ആഭ്യന്തര വകുപ്പ് പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദര്‍ശകരാണ് പിടിയിലായവര്‍. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.



















