കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ടൗണ്‍ മുങ്ങി. ടൗണില്‍ അരയ്ക്കൊപ്പം വെള്ളമാണ് ഉയര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് ടൗണില്‍ അപ്രതീക്ഷിതിമായി വെള്ളമുയര്‍ന്നത്. തുടര്‍ന്ന് പ്രദേശവാസികളെ ബന്ധുവീടുകളിലേയ്ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും മാറ്റി.
ഓണം വിപണി ലക്ഷ്യമിട്ട് ടൗണിലെ കടകളില്‍ എത്തിച്ച സ്റ്റോക്കുകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. കനത്ത നാശനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഗതാഗതവും തടസ്സപ്പെട്ടു.
ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വീടുകളില്‍ കുടുങ്ങി കിടന്നവരെ സുരക്ഷാ സംഘം ക്യാമ്പുകളിലേയ്ക്ക് മാറ്റിത്തുടങ്ങി. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് എം.എല്‍.എ അബിന്‍ വര്‍ക്കി പറഞ്ഞു.



















