രാജ്യാന്തര വിപണിയിലെ മാറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയായി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി.
സ്വര്‍ണ വിലയില്‍ വരും ദിവസങ്ങളില്‍ ഇനിയും കുറവ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണത്തില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ അടക്കം സ്വര്‍ണവിലയിലെ ചാഞ്ചാട്ടം അവസാനിക്കാന്‍ കാത്തിരിക്കുകയാണ്.



















