വാണിജ്യ എല്‍പിജി സിലിണ്ടറിന് രാജ്യത്ത് 200 രൂപ കുറച്ചു

വാണിജ്യ എല്‍പിജിക്ക് രാജ്യത്ത് 200 രൂപയുടെ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 2728 രൂപയായി. രാജ്യത്തെ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമാവുകയാണ് സര്‍ക്കാര്‍ തീരുമാനം.

കടുത്ത വിലക്കയറ്റത്തിന് പിന്നാലെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.