വരുന്നു പോളിമര്‍ നോട്ടുകള്‍: ആദ്യം 10, 20 നോട്ടുകളാകും പുറത്തിറക്കുക

പോളിമര്‍ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. പരീക്ഷണാടിസ്ഥാനത്തില്‍ 10, 20 നോട്ടുകള്‍ പുറത്തിറക്കാനാണ് തീരുമാനം. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ, അവയുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആയിരിക്കും പുതിയ നോട്ടുകളും വിപണിയില്‍ എത്തുക.

നോട്ട് അച്ചടിക്കുന്നതില്‍ തലമുറ മാറ്റത്തിനുള്ള ഒരുക്കത്തിലാണ് റിസര്‍വ് ബാങ്ക്. പോളിമര്‍ നോട്ടുകള്‍ നിലവില്‍ വരുന്നതോടെ, സാധാരണ നോട്ടുകള്‍ക്ക് സമ്പവിക്കുന്ന കേടുപാടുകള്‍ ഒഴിവാകുകയും കള്ളനോട്ട് സാധ്യത വ്യാപകമായി കുറയുകയും ചെയ്യും. പരീക്ഷണം വിജയിച്ചാല്‍ 2027 മുതല്‍ പടിപടിയായി മറ്റ് നോട്ടുകളും ഇറങ്ങുമെന്നാണ് സൂചന.