ഇന്ധനവില കുറച്ച് നയാര എനര്‍ജി: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനര്‍ജി. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.

രാജ്യവ്യാപകമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 7000 പമ്പുകളില്‍ പുതിക്കിയ വില നിലവില്‍വരും. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.