ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

സമീപകാലത്ത് ഇന്ധന വിലയില്‍ 4 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര പ്രതിസന്ധിക്കിടയിലും ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില വര്‍ധനവ് ഉണ്ടായതെന്നും ശ്രദ്ധേയമാണ്.