തിരുവനന്തപുരം: തമിഴ്നാടിന്റെ ഡല്‍ഹിയിലെ പ്രതിനിധിയാകുന്നതിന് ക്ഷണം ലഭിച്ചതായി കെ.വി തോമസ്. കേരളത്തിന്റെ പ്രത്യേകപ്രതിനിധി സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെയാണ് തമിഴ്നാടിന്റെ ക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാനെത്തിയ ചില വ്യാപാരി സുഹൃത്തുക്കളാണ് തന്നെ തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധിയാകാന്‍ ക്ഷണിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് രാഷ്ട്രീയത്തില്‍ വിജയ് പുതിയതായതിനാല്‍ അനുഭവസമ്പത്തുള്ളവര്‍ ആവശ്യമാണെന്ന കാരണത്താലായിരുന്നു ക്ഷണം. എന്നാല്‍ മുഖ്യമന്ത്രി വിജയ് ഇക്കാര്യം അറിയാന്‍ വഴിയില്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞശേഷമാകും അക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കി. തമിഴ്നാടിനു പുറമെ ജമ്മുകാശ്മീര്‍,? പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



















