തമിഴ്‌നാട്ടില്‍ 717 മദ്യശാലകള്‍ക്ക് പൂട്ടിട്ട് പുതിയ സര്‍ക്കാര്‍

അധികാരമേറ്റതിന് പിന്നാലെ ലഹരിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട്ടിലെ 717 മദ്യശാലകള്‍ അടിയന്തിരമായി അടച്ചപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവയ്ക്ക് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.

തമിഴ്‌നാട്ടില്‍ ആകെ 4765 ടാസ്മാക് ഔട്ട്‌ലറ്റുകളാണ് ഉള്ളത്. സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റര്‍ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല എന്നാണ് തമിഴ്‌നാട്ടിലെ നിയമം. ഈ നിയമത്തില്‍ 50 മീറ്റര്‍ എന്നത് 500 മീറ്റര്‍ ആയി ഉയര്‍ത്തുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തത്.