കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വത്തിന് ഇടയില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ പോസ്റ്റര്‍. വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളില്‍ രാഹുലിനും പ്രിയങ്കയ്ക്കും താക്കീത് നല്‍കുന്ന രീതിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ഹൈക്കമാന്റിനെ ഞെട്ടിച്ചിരിക്കുകയാണ്.
വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പുറത്തുവന്ന സിസിടിവി ദുശ്യങ്ങളില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുഖം വ്യക്തമല്ലാത്ത ആള്‍ പോസ്റ്റ ഒട്ടിച്ചിരിക്കുന്നതായി കാണുന്നത്.
പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമെന്നാണ് ഗ്രൂപ്പുകളുടെ സംശയം. ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ഉള്ള വി ഡി ഗ്രൂപ്പിന്റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്റെ സംശയം.



















