രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് സൂചന. പ്രമുഖ ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടുചയ്തത്. പാചകവാതക വിലയിലും വര്‍ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കുതിച്ചുയര്‍ന്ന പാചക വാതക വിലയ്ക്ക് പുറമെ വീണ്ടും വില വര്‍ധനവ് ഉണ്ടായാല്‍ സാഹചര്യം എത്രത്തോളം മോശമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഗാര്‍ഹിക എല്‍ പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എണ്ണവില വര്‍ദ്ധന ഉടനുണ്ടാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.



















