മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യകരമെന്ന് കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീച്ചറുടെ വിമര്‍ശനം.
പ്രതികരണത്തിന്റെ പൂര്‍ണരൂപം:
മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫ്ന്റെ പരാജയകാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടു പോകും. എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെണ്ടിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവണ്മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍. തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും.

















