സ്‌പെയിനില്‍ 10 മാസം, കേരളത്തില്‍ വെറും പത്ത് മിനിറ്റ്: പുകഴ്തി വിദേശ വനിത

കേരളത്തെയും, കേരളത്തിലെ ആരോഗ്യരംഗത്തെയും വിദേശ പൗരന്മാര്‍ പുകഴ്ത്തുകയും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതും ഇത് ആദ്യമല്ല. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ഗുണനിലവാരത്തെ പുകഴ്ത്തുന്ന വിദേശ വനിതയുടെ വ്‌ളോഗ് വൈറലാകുകയാണ്. സ്‌പെയിനില്‍ നിന്ന് എത്തിയ സോളോ ട്രാവലര്‍ വെറോണിക്കയാണ് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കൈ അടിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ആലപ്പുഴയിലുള്ള ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള അനുഭവമാണ് വെറോനിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്യത്തില്‍ ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമാണ്. സ്‌പെയിനില്‍ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ പത്ത് മാസംവരെ കാത്തിരിക്കേണ്ടിവരുമ്പോഴാണ് ഇവിടെ 10 മിനിറ്റില്‍ അപ്പോയിന്‍മെന്റ് ലഭിച്ചതെന്നും ഇന്ത്യയില്‍ മുഴുവന്‍ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു