കോട്ടയം മണിമല പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസിനാണ് യാത്രാമദ്ധ്യേ തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
യാത്രയ്ക്ക് ഇടയില്‍ ബസില്‍ നിന്ന് അനിയന്ത്രിതമായി പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. സംഭവസമയം 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. എങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. തുടര്‍ന്ന് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി അയച്ചു..



















