മധുരക്കിഴങ്ങിന്റെ തൊലി കളയേണ്ട

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോള്‍ തൊലി നീക്കം ചെയ്ത് കഴിക്കുന്നവര്‍ അറിയാന്‍. ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. അവ നീക്കം ചെയ്യുന്നത്തിലൂടെ 20 ശതമാനം പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. നാരുകള്‍ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നതെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കുറയ്ക്കും. മധുരക്കിഴങ്ങിന്റെ തൊലിയില്‍ ബീറ്റാ കരോട്ടിന്‍, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകള്‍ സി, ഇ. കൂടാതെ, പര്‍പ്പിള്‍ മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റുകളും അടങ്ങിട്ടുണ്ട് . ഈ ആന്റിഓക്സിഡന്റുകള്‍ കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാല്‍ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.