പുതുവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്

പുതുവസ്ത്രങ്ങള്‍ വാങ്ങി, അലക്കാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, ഈ ശീലം വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പാദന സമയത്ത് വസ്ത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള കെമിക്കലുകള്‍, ഡൈകള്‍, ഫിനിഷിംഗിനു വേണ്ടി ചേര്‍ക്കുന്ന ഏജന്റുകള്‍ തുടങ്ങിയവ തൊലിക്ക് ദോഷകരമാണെന്നും ചൊറിച്ചില്‍ മുതല്‍ വലിയ അലര്‍ജികള്‍ക്ക് വരെ കാരണമാകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴുകിയശേഷം മാത്രമേ വസ്ത്രം ഉപയോഗിക്കാവൂ എന്നും കുട്ടികളുടെ വസ്ത്രങ്ങളാണെങ്കില്‍ നിര്‍ബന്ധമായും കഴുകണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.